BollywoodGeneralLatest NewsNEWS

കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റിലേക്കു ചുവടുവച്ച്‌ ദിയ മിര്‍സ

കളരിയുടെ പ്രത്യേകതകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റു പഠനത്തിൽ ചുവടുവച്ചു ബോളിവുഡ് താരം ദിയ മര്‍സ. സോഷ്യല്‍ മീഡിയയിലൂടെയാണ് കളരി പഠിക്കുന്ന കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്.

കളരിയുടെ പ്രത്യേകതകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ”ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പുതിയ തേടി കണ്ടുപിടിക്കുന്നതും അത് പഠിക്കുന്നതുമാണ്. നമ്മുടെ സങ്കല്‍പ്പങ്ങളേയും ജിജ്ഞാസയും തത്മയീഭാവശക്തിയും വളരാനും വികാസം പ്രാപിക്കാനും ഇത് സഹായിക്കും. പുതിയതായി ഒന്ന് പഠിക്കുകയാണ്. അത് ഇഷ്ടപ്പെട്ടു. – ദിയ കുറിച്ചു.

കളരി പരിശീലകനായ വിപിന്‍ ലഗാര്‍തോ കഴിപുറത്താണ് ദിയയെ കളരി പരിശീലിപ്പിക്കുന്നത്. എന്നാല്‍ പരമ്ബരാഗത രീതിയില്‍ അല്ല കളരിപ്പയറ്റ് പഠനം.

shortlink

Related Articles

Post Your Comments


Back to top button