CinemaLatest NewsNEWS

അഭിമാനമാകാൻ റോഷൻ മാത്യു ; ബോളിവുഡിൽ അടുത്ത ചിത്രത്തിലും റോഷൻ അഭിനയിക്കും

2021 ജനുവരിയിലാണ് ചിത്രീകരണം ആരംഭിയ്ക്കുക

സാക്ഷാൽ ഖാന്‍ ഷാരുഖ് ഖാന്റെ നിര്‍മാണ കമ്ബനിയായ റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ യുവതാരം റോഷന്‍ മാത്യു. ആലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം ആരംഭിയ്ക്കുക.

സൂപ്പർ ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കിയ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റോഷന്റെ പ്രകടനം നിരുപരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയെടുത്തിരുന്നു.

സംവിധായകൻ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം കൊത്ത് ആണ് റോഷന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്ന മലയാള സിനിമ.

shortlink

Related Articles

Post Your Comments


Back to top button