CinemaLatest NewsNEWS

‘ജിന്ന്’ പുറത്തിറങ്ങില്ല; സൗബിൻ ചിത്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ വക സ്‌റ്റേ

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സ്റ്റേ ഓർഡർ നൽകിയത്

പ്രശസ്ത നടൻ സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്‍ സ്റ്റേ ഓർഡർ നൽകിയത്.

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത് എന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചത്.

കാർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

shortlink

Post Your Comments


Back to top button