CinemaGeneralLatest NewsNEWS

ആ പാപത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് താങ്കള്‍ക്ക് നന്ദി : ലാല്‍ ജോസ്

ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങൾ

ജിസ ജോസ് എന്ന പുതിയ എഴുത്തുകാരിയുടെ പുസ്തകം പരിചയപ്പെടുത്തി ലാൽ ജോസ് .താൻ അറിയാതെ പോകുമായിരുന്ന പുസ്തകത്തെക്കുറിച്ച് പരിചയപ്പെടുത്തിയ ഷാജി എന്ന വ്യക്തിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നവ എഴുത്തുകാരിയുടെ പുസ്തകത്തെക്കുറിച്ച് ലാൽ ജോസ് തുറന്നു പറഞ്ഞത് .ഉള്ളു തുരക്കുന്ന ജീവിതാനുഭവങ്ങളുള്ള കഥാപാത്രങ്ങളും ഈ സമാഹാരത്തിലെ കഥകളും തന്നെ തൊട്ടു മുറിവേൽപ്പിച്ചെന്നും ലാൽ ജോസ് ഫേസ് ബുക്കിൽ കുറിച്ചു

‘ഷാജി മാഷേ, നിങ്ങളിത്ര വാശിപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ “സർവ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുളള കൃപ” എന്ന കഥാസമാഹാരം ഞാൻ വായിക്കാതെ പോകുമായിരുന്നു. ഇനിയും വായിക്കാതെ പോയ പരശ്ശതം നല്ലപുസ്തകങ്ങളിലൊന്നായി ഇതും മാറിയേനേ. ആ പാപത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് , ജിസ ജോസ് എന്ന പുതിയ എഴുത്തുകാരിയുടെ പുസ്തകം പരിചയപ്പെടുത്തിയതിന് മാഷിന് സ്തുതി. വിഷയത്തിലും പറച്ചിലിലും ഭാഷയിലും എല്ലാം ‘തന്റെയിടം’ ഉളള എഴുത്തുകാരി. ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങൾ. ഈ സമാഹാരത്തിലെ കഥകൾ എന്നെ തൊട്ടു. മുറിവേൽപ്പിച്ചു. കൂടുതൽ വായനകൾക്ക് ഈ പുസ്തകം വിധേയമാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
Jisa Jose , മലയാളകഥയിൽ നിങ്ങൾ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. എഴുത്താണികുത്തി മുന്നേറുക’.

shortlink

Related Articles

Post Your Comments


Back to top button