CinemaMollywoodNEWS

ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം ‘തമിയിലെ’ ഗാനം പുറത്തുവിട്ടു

'മിയാ സുഹാ രാഗേ...' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്

ഷൈൻ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ‘തമി’. കെ.ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. കെ ആർ പ്രവീണും സതീഷ് കുമാർ എസ്സും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു വീട്ടിൽ നടക്കുന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സുനിൽ സുഖദ, ശരൺ എസ്.എസ്., ശശി കലിംഗ, ഷാജി എ. ജോൺ, നിതിൻ തോമസ്സ്, ഉണ്ണി നായർ, അരുൺ സോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ്ലി എെസ്ക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

സ്കെെ ഹെെ എന്റർടെെയ്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ള നിർവ്വഹിക്കുന്നു. എഡിറ്റിങ് റഷിൻ- അഹമ്മദ്, ഫൗസിയ അബൂബക്കർ, നിഥിഷ് നടേരി എന്നിവരുടെ വരികൾക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button