CinemaGeneralKeralaNEWS

‘ആദരാഞ്ജലികൾ മുത്തേ…‘; മറഡോണയ്ക്ക് പകരം മഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ!

മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദാരാജ്ഞലി അർപ്പിച്ച് സോഷ്യൽ മീഡിയ!

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിനു പിന്നാലെ മലയാളി താരം മഡോണ സെബാസ്റ്റ്യന് അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആദരാഞ്ജലികളും ട്രോളുകളും നിറയുകയാണ്. മറഡോണയുടെ മരണത്തിനു പിന്നാലെ മഡോണയുടെ ഫേസ്ബുക്കിൽ പോസ്റ്റിൽ ആരോ ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.

പിന്നീട് എല്ലാവരും ഇതേറ്റെടുക്കുകയാണുണ്ടായത്. മഡോണയുടെ ചിത്രം വെച്ച് ട്രോളുകളും ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, ഇത്തരത്തിൽ തമാശ സൃഷ്ടിക്കുന്നത് ക്രൂരമനോഭാവമുള്ളവരാണെന്ന വാദം ഉയരുന്നുണ്ട്. ഇത്തരം വികലമായ തമാശയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ശക്തമാകുകയാണ്.

ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡീഗോയുടെ മരണം കായിക ലോകത്തിന് മാത്രമല്ല നഷ്ടം. കളിക്കളത്തില്‍ പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയ നിലപാടുകളും ഉയർത്തിപ്പിച്ചിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button