GeneralLatest NewsMollywoodNEWS

ഈ ബാല താരം ഇന്ന് മലയാളത്തിന്റെ ഭാഗ്യ താരം; തെന്നിന്ത്യയിലെ സൂപ്പര്‍ നായിക

സാന്ത്വനം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച മീന ഡ്രീംസില്‍ സുരേഷ് ഗോപിയുടെ നായികയായി

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയായി മാറിയ നടി മീനയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ കവരുന്നത്.

1982ല്‍ നെഞ്ചങ്ങള്‍ എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ബാലതാരമായാണ് മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45 ല്‍ ഏറെ ചിത്രങ്ങളില്‍ ബാലതാരമായി മീന അഭിനയിച്ചു. മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായ മനസ്സറിയാതെ തുടങ്ങിയ മലയാളചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ച മീന ഇന്ന് മലയാളത്തിന്റെ ഭാഗ്യ നായികമാരിൽ ഒരാളായിക്കഴിഞ്ഞു. ഒരു പുതിയ കഥൈ (1990) എന്ന ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

read  also:വണ്ണം കുറച്ച് സുന്ദരിയായി രേഖാ സുരേഷ് ; നടിയുടെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

സാന്ത്വനം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച മീന ഡ്രീംസില്‍ സുരേഷ് ഗോപിയുടെ നായികയായി. വര്‍ണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മീനയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന ദൃശ്യം 2 ആണ്.

shortlink

Related Articles

Post Your Comments


Back to top button