GeneralLatest NewsUncategorized

ഡിസംബറിനെ വരവേറ്റ് നടി ഭാവന ; വൈറലായ ചിത്രങ്ങൾ കാണാം

നിങ്ങളിലെ രാജകുമാരിയെ ആഘോഷിക്കുകയെന്നായിരുന്നു അടുത്തിടെ ഭാവന ഒരു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ നൽകിയത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഭാവന പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്. ഹലോ ഡിസംബര്‍ എന്ന ക്യാപ്ഷനോടെയാണ് ഭാവന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്.

ഭാവനയുടെ പുതിയ ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. താരങ്ങൾ ഉൾപ്പടെ ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

നിങ്ങളിലെ രാജകുമാരിയെ ആഘോഷിക്കുകയെന്നായിരുന്നു അടുത്തിടെ ഭാവന ഒരു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ നൽകിയത് .

വിവാഹ ശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button