പ്രശസ്തയായ ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റിട്ടതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ നിയമനടപടി.
കങ്കണയ്ക്കെതിരെ അഭിഭാഷകനായ ഹര്ക്കം സിംഗാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കങ്കണ മാപ്പ് പറയണമെന്നാണ് അഭിഭാഷകന്റെ ആവശ്യം, തങ്ങളുടെ ജീവന് പണയം വെച്ച് അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരെ കങ്കണ പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ലീഗല്‍ നോട്ടീസില്‍ വ്യക്തമാക്കി.
അന്ന് ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള ഫോട്ടോയായിരുന്നു കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ച്ചത്.വ്യാപക പ്രതിഷേധമാണ് ഈ ഫോട്ടോക്കെതിരെ ഉയർന്നത്.
Post Your Comments