MollywoodMovie GossipsUncategorized

കുട്ടി പാൻ്റ് ഇടാൻ മറന്നു, പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് സമ്മാനം ; സംയുക്തയുടെ ചിത്രത്തിനെതിരെ സൈബർ ആക്രമണം

ഒരു ട്രൗസർ വാങ്ങി ഇടാനുള്ള പൈസ കയ്യിൽ ഇല്ലെന്ന് പറഞ്ഞാൽ എന്തൊരു കഷ്ടമാണ്'

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. പുതിയ ചിത്രം എരിഡയുടെ പോസ്റ്ററിൽ സംയുക്ത പ്രത്യക്ഷപ്പെട്ട ലുക്കാണ് വിമർശനത്തിനിടയായത്.

ഷർട്ട് മാത്രം ധരിച്ചു നിൽക്കുകയാണ് പോസ്റ്ററിൽ സംയുക്ത. ഇതാണ് സെെബർ ആങ്ങളമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തേയും സിനിമയേയും വിമർശിക്കുന്നത്. ‘ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ? പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് 1000രൂപ സമ്മാനം, അയ്യേ ഈ കുട്ടി പാൻ്റ് ഇടാൻ മറന്നു എന്നാ തോന്നുന്നേ, എന്തൊക്കെ ഉണ്ടായിട്ടെന്താ ഒരു ട്രൗസർ വാങ്ങി ഇടാനുള്ള പൈസ കയ്യിൽ ഇല്ലെന്ന് പറഞ്ഞാൽ എന്തൊരു കഷ്ടമാണ്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എരിഡ. യവന കഥകളിലെ അതിജീവനത്തിൻ്റെ നായികയാണ് എരിഡ. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു. നിർമ്മാതാവ് അരോമ മണിയുടെ മകൻ അരോമ ബാബു നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.

shortlink

Related Articles

Post Your Comments


Back to top button