GeneralLatest NewsMollywoodNEWS

അല്‍ഖ്വയിദ ഭീകരര്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററില്‍ ചിത്രീകരിച്ച ലോകത്തിലെ ആദ്യ സിനിമ മോഹന്‍ലാലിന്റേത്!!

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിവസം ഞങ്ങള്‍ തരിച്ചിരുന്നു പോയി

മലയാളത്തിന്റെ പ്രിയ താരമാണ് മോഹൻലാൽ. പല സിനിമകൾക്കും വിദേശത്ത് ചിത്രീകരണം നടത്താറുണ്ട്. ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത് പ്രശസ്‌ത സ്‌റ്റണ്ട് മാസ്‌റ്റര്‍ ത്യാഗരാജന്റെ വെളിപ്പെടുത്തലുകളാണ്. അല്‍ഖ്വയിദ ഭീകരര്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററില്‍ ചിത്രീകരിച്ച ലോകത്തിലെ തന്നെ ആദ്യ സിനിമ മോഹന്‍ലാലിന്റെതാണെന്ന് തുറന്നു പറയുകയാണ് ത്യാഗരാജൻ. 1989ല്‍ ചിത്രീകരിച്ച ലാല്‍ അമേരിക്കയില്‍ എന്ന ചിത്രത്തിലായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ പശ്ചാത്തലമാക്കി സംഘട്ടന രംഗമൊരുക്കിയത്.

read also:ഞാനല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകളുമായി കനിഹ

‘ലാല്‍ അമേരിക്കയില്‍ എന്ന ചിത്രം ഞങ്ങള്‍ വാഷിംഗ്ടണില്‍ ഷൂട്ട് ചെയ‌്തു. പ്രേംനസീര്‍, മോഹന്‍ലാല്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ തുടങ്ങി നിരവധിപേരുണ്ട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ വച്ച്‌ ഫൈറ്റ് എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹം. ലോകത്ത് ഇതുവരെ ആരും അവിടെ ഫൈറ്റ് എടുത്തിട്ടില്ല. രണ്ട് മലയാളികളായിരുന്നു അന്ന് അവിടുത്തെ ഓഫീസര്‍മാര്‍. ഞങ്ങള്‍ അവരോട് കാര്യം അവതരിപ്പിച്ചു. ആദ്യം ഷൂട്ട് ചെയ്യാന്‍ പറ്റില്ല, അപകടം എന്തെങ്കിലുമുണ്ടായാല്‍ ലക്ഷങ്ങള്‍ നഷ്‌ടപരിഹാരം നല്‍കേണ്ടിവരുമെന്നൊക്കെ അവര്‍ പറഞ്ഞു. ഒരു കുഴപ്പവുമില്ലെന്ന് ഞങ്ങള്‍ ഉറപ്പ് കൊടുത്തു. അങ്ങനെ അഞ്ച് പേര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അനുവാദം കിട്ടി. അങ്ങനെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ ഞങ്ങള്‍ ഫൈറ്റ് എടുത്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിവസം കൊച്ചിയില്‍ ഞാനും ലാലും ഹനീഫയും ഒരുമിച്ചുണ്ടായിരുന്നു. ഹനീഫയാണ് ഓടി വന്ന് ഞങ്ങളോട് കാര്യം പറഞ്ഞത്. കുറച്ചു നേരം ഞങ്ങള്‍ തരിച്ചിരുന്നു പോയി. റിയല്‍ ലൈഫ് ഫീലിംഗ് ആയിരുന്നു അത്’. ത്യാഗ രാജൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button