GeneralLatest NewsSpecial

കൊക്കോട്ടി മാത്രമല്ല പപ്പിയും ഉണ്ട് ; വളർത്തുനായയെ കൊഞ്ചിച്ച് നിമിഷ സജയൻ

കൊക്കോട്ടി എന്നു പേരിട്ടിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങളും ഇടയ്ക്ക് നിമിഷ പങ്കു വയ്ക്കാറുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. വ്യത്യസ്തമായ അഭിനയശൈലി കാഴ്ച വെയ്ക്കുന്ന താരത്തിന്റെ മിക്ക ചിത്രങ്ങളും വിജയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

തന്റെ പ്രിയപ്പെട്ട വളർത്തുനായ പപ്പിയെ കൊഞ്ചിക്കുന്ന വീഡിയോയാണ് നിമിഷ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. കൊക്കോട്ടി എന്നു പേരിട്ടിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങളും ഇടയ്ക്ക് നിമിഷ പങ്കു വയ്ക്കാറുണ്ട്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയായാണ് നിമിഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’, ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button