GeneralLatest NewsMovie Gossips

രാഹുലിനൊപ്പം പുറംതിരിഞ്ഞ് നിൽക്കുന്ന പെൺകുട്ടി ആര് ; വൈറലായ ചിത്രത്തിന് പിന്നിൽ

ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്

നടനായും അവതാരകനുമായുമൊക്കെ പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് രാഹുല്‍ രവി. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ താരം പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നിൽക്കുകയാണ്. പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്കുള്ള രാഹുലിന്റെ തുടക്കം. പിന്നീട് ഖുശ്ബു നിര്‍മ്മിച്ച തമിഴ് സീരിയലായ നന്ദിനിയിലും മുഖ്യ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയാവുന്നത്.

ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം ഓലക്കുടയും പിടിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്ന പെണ്കുട്ടിയുമുണ്ട്. എന്‍ഗേജ്‌മെന്റ് ഫോട്ടോയാണോ താരം പോസ്റ്റ് ചെയ്തതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. വിവാഹമാണോയെന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്. രാഹുല്‍ രവിയും വിവാഹ സൂചനയുമായെത്തിയത്. എന്നാൽ രാഹുൽ ഇത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button