GeneralLatest NewsSpecial

ഈ കാണുന്ന സുന്ദരിക്കുട്ടി ആരാണെന്ന് മനസിലായോ ? ആളിന്ന് നമ്മുടെ പ്രിയനായികയാണ്

ആരാണീ ഈ കൊച്ചു സുന്ദരി എന്നുള്ള ആരാധകരുടെ രസകരമായ കമൻറ്റുകളും ഉയരുന്നുണ്ട്

അടുത്തിടയിൽ കണ്ടുവരുന്ന ട്രെൻഡാണ് സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. പല നടികളും പങ്കുവെയ്ക്കുന്ന തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഒരു കൊച്ചു കുട്ടിയുടെ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇക്കുറി നടി നവ്യ നായരാണ് തന്റെ കുട്ടിക്കാല ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ആരാണീ ഈ കൊച്ചു സുന്ദരി എന്നുള്ള ആരാധകരുടെ രസകരമായ കമൻറ്റുകളും ഉയരുന്നുണ്ട്.

സിനിമയിൽ അത്ര സജീവമല്ലെങ്കിലും നവ്യ സമൂഹമാധ്യമങ്ങളിൽ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
അടുത്തിടെ മകൻ സായിയുടെ പിറന്നാൾ ആഘോഷങ്ങളും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.

വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

shortlink

Post Your Comments


Back to top button