CinemaKollywoodLatest News

ഹണിമൂൺ ആഘോഷം കഴിഞ്ഞു ; കാജൽ അഗർവാൾ വീണ്ടും സിനിമയിലേക്ക്

ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യയുടെ തിരക്കിലാണ് കാജൽ ഇപ്പോൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. കാജലിന്റെ വിവാഹ ചിത്രങ്ങളും ഹണി മൂൺ വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ജ്യോതികയുടെ ‘ജാക്ക്പോട്ട്’ സംവിധാനം ചെയ്യ്ത കല്യാൺ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.നായികാ പ്രാധാന്യമുള്ള ഫാന്റസി ഹൊറർ കോമഡി ചിത്രമായിരിക്കുമിത്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉർവശി, സിമ്രാൻ, യോഗി ബാബു, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒക്ടോബർ 30ന് ആയിരുന്നു നടി വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായായിരുന്നു വിവാഹം. അതേസമയം ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യയുടെ തിരക്കിലാണ് കാജൽ ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button