CinemaLatest NewsMollywoodNEWS

അമ്പരപ്പിക്കുന്ന രൂപമാറ്റവുമായി ഫഹദ് ; കൊച്ചു പയ്യനെ പോലെ ഉണ്ടെന്ന് ആരാധകർ

നസ്രിയ പങ്കുവെച്ച ഫഹദിൻ്റെ പുതുപുത്തൻ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. വത്യസ്തമായ അഭിനയശൈലിയിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഫഹദ്. പുതിയ ചിത്രം ജോജിക്കുവേണ്ടിയുള്ള ഫഹദിന്റെ രൂപ മാറ്റം നേരത്തെയും ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും മെലിഞ്ഞിരിക്കുന്ന ഫഹദിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.നടിയും നിർമ്മാതാവും ഫഹദിൻ്റെ ഭാര്യയുമായ നസ്രിയ പങ്കുവെച്ച ഫഹദിൻ്റെ പുതുപുത്തൻ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

മുൻപ് ലൊക്കേഷനിൽ നിന്ന് നടൻ ബാബുരാജ് പുറത്ത് വിട്ട ഫഹദിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ നസ്രിയ പങ്കവെച്ച പുത്തൻ ചിത്രത്തിന് താഴെ കമൻ്റുകളുമായി നിരവധി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്.ഇക്കാ പൊളിയാണെന്നും മാസ്സാണെന്നുമൊക്കെ ആരാധകർ കുറിച്ചിട്ടുണ്ട്. പ്രായം കുറവാണെന്ന് തോന്നു എന്നുള്ള കമൻറ്റുകളും ആരാധകർ പങ്കുവെക്കുന്നു.

ജോജി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഷൈജു ഖാലിദിന്റേതാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റേതാണ് സംഗീതം. ഉണ്ണിമായ, ഷമ്മി തിലകന്‍, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button