GeneralLatest NewsSpecial

തങ്കക്കൊലുസു & കൂക്കുപൌജോയ്ക്ക് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ; സന്തോഷം പങ്കിട്ട് സാന്ദ്രാ തോമസ്

ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവും ഉമ്മിണിത്തങ്കയുമാണ് സാന്ദ്രയുടെ മക്കൾ

പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നദിയും നിർമ്മാതാവുമാണ് സാന്ദ്ര തോമസ്. താരത്തിന്റെ കുടുംബവിശേഷങ്ങൾ എല്ലാം സാന്ദ്ര പ്രേഷകരോടും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.യാത്രയും വിശേഷങ്ങളും നാട്ടറിവുമൊക്കെയായി സൂപ്പർ നാച്ചുറൽ ഫാമിലി തങ്കക്കൊലുസു & കൂക്കുപൌജോ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ സാന്ദ്ര തോമസും കുടുംബവും വളരെ സജീവമാണ്. ഇപ്പോഴിതാ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതിൻ്റെ സന്തോഷമാണ് സാന്ദ്രയും കുടുംബവും പങ്കിട്ടിരിക്കുന്നത്.

ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവും ഉമ്മിണിത്തങ്കയുമാണ് സാന്ദ്രയുടെ മക്കൾ. ഉമ്മുകുല്സുവിൻ്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും അവർ കാണുന്ന കാഴ്ചകളും അവരുടെ കുഞ്ഞു കുഞ്ഞു സംശയങ്ങളുമൊക്കെയായി എല്ലാ വിശേഷങ്ങളും ചാനലിലൂടെ സാന്ദ്ര തൻ്റെ സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്. നിരവധി ആളുകളാണ് ചാനൽ ഫോളോ ചെയ്യുന്നത്.

shortlink

Post Your Comments


Back to top button