Latest NewsMollywoodSpecial

‘ദാമു അണ്ണൻ മാസ്’ ; ഒടുവിൽ പൃഥ്വിരാജും അത് സമ്മതിച്ചു

എഡിറ്റ് ചെയ്താണ് പൃഥ്വിക്കൊപ്പം ദാമുവിനെ കൂടി ചേർത്ത് ട്രോൾ ഇറക്കിയത്

സമൂഹമാധ്യമങ്ങളിൽ സിനിമാ താരങ്ങളെപറ്റിയിട്ടുള്ള ട്രോളുകളും മറ്റും വ്യാപകമായി പ്രചരിക്കാറുണ്ട്. രസകരമായ തങ്ങളെ പറ്റിയുള്ള പല ട്രോളുകളും താരങ്ങളും പങ്കുവെക്കാറുണ്ട് . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

സെക്ലിങിൽ പൃഥ്വിരാജിനെ പുറകിലാക്കി കുതിച്ചുപായുന്ന ദാമു അണ്ണന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിക്കഴിഞ്ഞു.  ‘ദാമു അണ്ണൻ മാസ്’.എന്ന അടിക്കുറിപ്പോടെ പൃഥ്വി ഈ ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

‘കോൾഡ് കേസ്’ എന്ന പുതിയ ചിത്രത്തിൽ സൈക്ലിങ് നടത്തുന്ന പൃഥ്വിയുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രം എഡിറ്റ് ചെയ്താണ് പൃഥ്വിക്കൊപ്പം ദാമുവിനെ കൂടി ചേർത്ത് ട്രോൾ ഇറക്കിയത്. എന്തായാലും ആ ട്രോൾ താരത്തിനും ഏറെ ഇഷ്ടപ്പെട്ടു. ‘കോൾഡ് കേസി’ൽ എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തനു ബാലക് ആണ് സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button