BollywoodGeneralLatest News

ഓടി ഒളിച്ച് നടി , വിടാതെ പിന്തുടർന്ന് ക്യാമറ കണ്ണുകൾ ; ബോളിവുഡ് താരത്തിന്റെ വീഡിയോ വൈറലാകുന്നു

ക്യാമറയിൽ പതിയാതിരിക്കാൻ മുഖം കൈകൊണ്ട് മറക്കുകയാണ് താരം

വ്യക്തി ജീവിതത്തിൽ യാതൊരു സ്വകാര്യ നിമിഷങ്ങൾ ലഭിക്കാത്തവരാണ് സിനിമാ താരങ്ങൾ. എവിടെ പോയാലും താരങ്ങൾക്ക് പിന്നാലെ ക്യാമറ കണ്ണുകൾ ഉണ്ടാവും. ബോളിവുഡ് താരങ്ങൾ ആണ് ഇത്തരത്തിലുള്ള പ്രശ്നം അധികവും നേരിടുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബോളിവുഡ് താരം സ്വന്തം ആവശ്യത്തിനായി പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ ക്യാമറയുമായി ആളുകൾ പിന്തുടരുന്നതാണ് കാണുന്നത്.

ക്യാമറയിൽ പതിയാതിരിക്കാൻ മുഖം കൈകൊണ്ട് മറക്കുകയാണ് താരം .   നടന്നു പോകും വഴിയിലാണ് ക്യാമറ ആദ്യ പിറകെ കൂടിയത്. കഴിയും വിധം തന്റെ മുഖം പൊത്തുകയാണ് താരം. ശേഷം ഓട്ടോയിലേക്ക് കേറിയപ്പോഴും വെറുതെ വിട്ടില്ല .നടി വാറിന ഹുസൈനാണ് തന്റെ മുഖം ക്യാമറകളിൽ നിന്നും മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. നിരവധിപേർ വിഡിയോക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സെലിബ്രിറ്റി ആണെങ്കിലും അവർക്കും സ്വകാര്യത ഇല്ലേ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഒട്ടും ശെരിയല്ല എന്നുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

https://www.instagram.com/p/CIk308Ann3p/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button