CinemaLatest NewsMollywoodNEWS

അന്നുമുതൽ ഈ സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത് ; പൃഥ്വിരാജ്

രഞ്ജിത്തേട്ടന്‍ പറഞ്ഞതു മുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മലയാളത്തിലെ എറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം പൃഥ്വി കുറിച്ചത്. കൂടെ സിനിമയുടെ സെറ്റില്‍ വെച്ച് രഞ്ജിത്തേട്ടന്‍ പറഞ്ഞതു മുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. കൂടെയുടെ ഷൂട്ടിങ്ങിനിടെ രഞ്ജിത്തേട്ടനാണ് മറ്റൊരു എഴുത്തുകാരന്‍ പറഞ്ഞ കഥയെ കുറിച്ച് എന്നോട് പറയുന്നത്. അന്ന് മുതല്‍ സിനിമ പുറത്തിറങ്ങാനുളള കാത്തിരിപ്പിലായിരുന്നു ഞാന്‍.

ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജോസഫിന്‌റെ തിരക്കഥാകൃത്ത് ഷാഹി കബീറിന്‌റെതാണ് സിനിമയുടെ രചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ് ചെയ്യുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് നായാട്ടിന്റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button