കലാ സംവിധായകൻ പി. കൃഷ്ണമൂർത്തി (77 ) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ചെന്നൈയിലെ സ്കൂൾ ഓഫ് ആർട്സിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കൃഷ്ണമൂർത്തി നാടകങ്ങൾക്കും നൃത്ത പരിപാടികൾക്കും സെറ്റൊരുക്കിയാണ് കലാജീവിതം ആരംഭിച്ചത്. പിന്നീട് ‘ഹംസ ഗീതേ’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നു.
കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി. സ്വാതി തിരുനാൾ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, രാജശില്പി, വചനം, ഒളിയമ്പുകള്‍, പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
Post Your Comments