GeneralLatest NewsMollywoodNEWS

അത് കിട്ടിയിരുന്നെങ്കിൽ എനിക്ക് സ്വരമെങ്കിലും കേൾക്കാമായിരുന്നു; അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ നന്ദു

തിക്കുറിശ്ശിയുടെ സ്ത്രീ എന്ന സിനിമയില്‍ അമ്മ നാല് പാട്ടുകള്‍ പാടിയിട്ടുണ്ട്

ചെറു പ്രായത്തിലെ സിനിമയിലെത്തിയെങ്കിലും അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് നന്ദു. സഹനടനായി തുടങ്ങിയ താരം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു.1986ല്‍ പുറത്തിറങ്ങിയ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദുവിന്റെ അരങ്ങേറ്റം.

ഇപ്പോഴിതാ തന്റെ കുട്ടിക്കാല ഓർമ്മകളും അമ്മയുടെ വേർപാടുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം തുറന്നു പറയുന്നത്. ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടര്‍ന്നുളള സങ്കീര്‍ണതകളായിരുന്നു കാരണം. മരിക്കുന്നതിന് മുൻപ് അമ്മയുടെ അനിയത്തിയുടെ കൈയിൽ എന്നെ ഏൽപ്പിച്ചു. എന്റെ കുഞ്ഞമ്മ വിജയലക്ഷ്മിയാണ് എന്നെ പിന്നീട് വളർത്തിയത്.

സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ സ്ത്രീ എന്ന സിനിമയില്‍ അമ്മ നാല് പാട്ടുകള്‍ പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ ഞാന്‍ ഒരുപാട് അന്വേഷിച്ചു കിട്ടിയിട്ടില്ല.അതൊന്നു കിട്ടിയിരുന്നെങ്കില്‍ എനിക്ക് അമ്മയുടെ സ്വരമെങ്കിലും കേള്‍ക്കാമായിരുന്നു നന്ദു പറയുന്നു.

കോഴിക്കോട് വെച്ചായിരുന്നു അച്ഛന്റെ മരണം. എനിക്ക് പത്ത് വയസുളളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകള്‍ പിറക്കുന്നത്. എന്റെ ഒരെയൊരു പെങ്ങള്‍ ലക്ഷ്മി, അവളിപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി ചെയ്യുന്നു. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് നന്ദുവിന്‌റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button