CinemaLatest NewsMollywoodNEWSTeasers

ബ്ലാക്ക് കോഫിയുമായി ലാലും ബാബുരാജും ; ആകാംഷയോടെ ആരാധകർ

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ബാബുരാജ് തന്നെയാണ്

മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ആഷിക്ക് അബുവിന്റെ ‘സോൾട്ട് ആൻഡ് പെപ്പർ’ ഒരു ദോശ ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചവർ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കുക്കിന്റെ അതേ കഥാപാത്രത്തെയാണ് ബാബുരാജ് ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്.

‘ബ്ലാക്ക് കോഫി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. ആഷിക്ക് അബു അതിഥിതാരമായി ചിത്രത്തിൽ എത്തുന്നുണ്ട്.

കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. ഓർമ ബോസ് ആണ് കഥ.

shortlink

Related Articles

Post Your Comments


Back to top button