BollywoodCinemaLatest NewsNEWSTrailers

ഷക്കീലയായി റിച്ച ഛദ്ദ ; മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് അണിയറപ്രവർത്തകർ

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ്

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയെ ആവേശത്തിലാക്കിയ നടിയായിരുന്നു ഷക്കീല. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായെല്ലാം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button