GeneralLatest NewsMollywoodNEWS

തലയില്‍ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് അത് പാവ അല്ലെന്ന് മനസിലായത്, ശരിക്കും പേടിച്ചു പോയി ; നിരഞ്ജന പറയുന്നു

പെട്ടെന്നായിരുന്നു ആളുകൾ എല്ലാം ഓടിക്കൂടിയത്, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല

പ്രേക്ഷകർക്ക് ഇഷ്ടപെട്ട നടിയാണ് നിരഞ്ജന അനൂപ്. യാത്രകളെ സ്നേഹിക്കുന്ന ഒരാളുകൂടിയാണ് നിരഞ്ജന. എന്നാൽ അധികം യാത്രകൾ താരത്തിന് നടത്തുവാൻ സാധിച്ചിട്ടില്ലെന്ന് പറയുന്നു. ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ച സമയത്തായിരുന്നു കോവിഡിന്റെ കടന്നുവരവ്. അതോടെ അതും മുടങ്ങി. എന്നാൽ ഉടൻ യാത്ര പോകുവെന്നും പോകുവാണെങ്കിൽ ആദ്യം പോവുക തഞ്ചാവൂരിലേക്ക് ആയിരിക്കുമെന്ന് നിരഞ്ജന പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിരഞ്ജന തന്റെ മനസ് തുറന്നത്.

ചെറുപ്പത്തിൽ കൊടൈക്കനാലില്‍ യാത്രയ്ക്ക് പോയ പേടി പെടുത്തുന്ന ഒരു അനുഭവവും താരം പങ്കുവെക്കുന്നു. കൊടൈക്കനാലിലെ ഒരു താടകക്കരയിലൂടെ ഞാനും കസിന്‍സും നടക്കുമ്പോൾ പെട്ടെന്നാണ് തടാകത്തിന്റെ നടുവില്‍ നിറയെ തലമുടിയും അതില്‍ ഐസ് കട്ടകള്‍ പറ്റി പിടിച്ചിരിക്കുന്ന ഒരു പാവ കാണുന്നത്. അതിങ്ങനെ ഒഴുകിയൊഴുകി കരയിലേക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങൾ അതിനെ എങ്ങനെ എങ്കിലും എടുക്കണം എന്ന് കരുതി നിൽക്കുമ്പോഴാണ് ആളുകൾ ഓടിക്കൂടുന്നത് കാണുന്നത്.

സ്പീഡ് ബോട്ടില്‍ ആളുകളെത്തി ആ പാവയുടെ തലയില്‍ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് അത് പാവ അല്ലെന്നും ഒരു കുഞ്ഞ് ആയിരുന്നുവെന്നും മനസിലായത്. അന്ന് ശരിക്കും ഞാൻ ഭയന്ന് പോയി. ജീവിതത്തില്‍ ഇന്നോളം ഞാനിങ്ങനെ പേടിച്ചിട്ടില്ല. ആ ഒരു ഭയം ഇതുവരെയും മാറിയിട്ടില്ലെന്ന് വേണം പറയാന്‍. പിന്നെ എവിടെ തടാകം കാണാന്‍ പോയാലും ആ ഓര്‍മ്മ വരുമെന്ന് നിരഞ്ജന പറയുന്നു.

 

shortlink

Post Your Comments


Back to top button