GeneralLatest NewsMollywoodNEWS

എൻ ചെല്ലക്കുട്ടി വരുന്നു ; പേളിക്കൊപ്പം സന്തോഷവാർത്ത പങ്കുവെച്ച് ശ്രീനിഷ്

ശ്രീനിഷ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്

അമ്മയാകാൻ തയ്യാറെടുക്കുന്ന നടിയും അവതാരകയുമായ പോളി മാണിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. ആരാധകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന പേളി ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ശ്രീനിഷ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പേളിക്കൊപ്പം ബീച്ചിലൂടെ നടക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. നീല ചുരിദാറിൽ നിറ വയറുമായിട്ടാണ് പേളി ശ്രീനിഷിനോടൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുഞ്ഞ് അതിഥി എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് ശ്രീനിഷ്.

പേളിയും ശ്രീനിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ വെബ് സീരീസായിരുന്നു പേളിഷ്. ലോക്ക് ഡൗൺ കാലത്ത് പുറത്തെത്തിയ സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സീരിസിലെ എൻ ചെല്ലക്കുട്ടിയേ… എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഈ ഗാനത്തിന്റെ പുതിയ വെർഷൻ അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് താരങ്ങൾ പറയുന്നത്. പാട്ടിന്റെ ആദ്യ വരികൾ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എൻ ചെല്ലക്കുട്ടിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയിൽ വെർഷനാണ് പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button