CinemaGeneralLatest NewsNEWS

സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ഈ താരപത്നി ആരാണെന്ന് മനസ്സിലായോ?

താരപത്നി ആകും മുൻപ് തന്നെ നർത്തകി എന്ന നിലയിൽ പ്രേക്ഷകർ സുപരിചിതയായ ആളാണ്

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ സൈനു വൈറ്റ്ലൈൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു രസകരമായ വീഡിയോയാണ് സൈനു പങ്കുവെച്ചിരിക്കുന്നത്. സൈനുവിനൊപ്പം ഡാൻസ് ചെയ്യുന്നവരിൽ മലയാള സിനിമയിലെ ഒരു പ്രമുഖ യുവനടന്റെ ഭാര്യയുമുണ്ട്.

താരപത്നി ആകും മുൻപ് തന്നെ നർത്തകി എന്ന നിലയിൽ പ്രേക്ഷകർ സുപരിചയായ ആളാണ് ഈ താരപത്നി. നടനും നിർമ്മാതാവുമായ സണ്ണി വെയ്‌നിന്റെ ഭാര്യ രഞ്ജിനി കുഞ്ചുവാണ് കൂട്ടുകാർക്കൊപ്പം ചുവടുവെയ്ക്കുന്നത്.

‘മണിയറയിലെ അശോകൻ’ എന്ന സിനിമയിൽ സണ്ണി വെയ്‌നിന്റെ ഭാര്യയായി ഒരു അതിഥി വേഷം ചെയ്തിരുന്നു രഞ്ജിനി. പിറന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് മാസ്കും കോവിഡ് പ്രതിരോധ വസ്തുക്കളും രഞ്ജിനി നൽകിയത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.instagram.com/p/CIn0fS_Jfgq/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button