BollywoodGeneralLatest NewsNEWS

വീണ്ടും മനംകവരുന്ന സൗന്ദര്യവുമായി മാധുരി ദീക്ഷിത് ; വൈറലായി ചിത്രം

ഇപ്പോഴും ഇരുപതുകാരിയെപ്പോലെയാണ് മാധുരി ദീക്ഷിത് എന്നാണ് കമന്റുകള്‍

എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്.

ഇപ്പോഴിതാ മാധുരിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കുട്ടിയുടിപ്പ് ധരിച്ച് നിൽക്കുന്ന താരത്തിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മുഖത്ത് സൂര്യപ്രകാശം, മുടിയിഴകളില്‍ കാറ്റ്, ജീവിതം ആസ്വദിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് മാധുരി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴും ഇരുപതുകാരിയെപ്പോലെയാണ് മാധുരി ദീക്ഷിത് എന്നാണ് കമന്റുകള്‍.

shortlink

Post Your Comments


Back to top button