BollywoodGeneralLatest NewsNEWS

ഒരു മാസ്ക്കിനും നമ്മുടെ സന്തോഷത്തെ മറച്ചുവയ്‍ക്കാനാകില്ല ; അവധി ആഘോഷിച്ച് സുസ്‍മിത സെൻ

ദുബായിൽ മക്കളായ റെനീയും അലിസാഹിനുമൊപ്പം അവധി ആഘോഷിക്കുകയാണ് താരം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുസ്‍മിത സെൻ. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവുമൊത്തുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സുസ്മിത പങ്കുവെക്കുന്നത്.

പ്രതീക്ഷകളെ ആഘോഷിക്കുന്നിടത്തോളം നമ്മള്‍ക്ക് എല്ലാം സാധ്യമാണ് എന്ന് സുസ്‍മിത സെൻ ചിത്രത്തോടൊപ്പം കുറിക്കുന്നു. ഒന്നിനും നമ്മുടെ സന്തോഷത്തെ മറച്ചുവയ്‍ക്കാനാകില്ല എന്നാണ് സുസ്‍മിത സെൻ പറയുന്നത്. മുഖത്ത് മാസ്ക് ധരിച്ചുകൊണ്ടുള്ള ചിത്രത്തിനാണ് താരത്തിന്റെ അടിക്കുറിപ്പ്. മികച്ച സ്വീകരണം നല്‍കിയവര്‍ക്ക് സുസ്‍മിത സെൻ നന്ദിയും പറയുന്നു. ദുബായിൽ മക്കളായ റെനീയും അലിസാഹിനുമൊപ്പം അവധി ആഘോഷിക്കുകയാണ് താരം.

shortlink

Post Your Comments


Back to top button