BollywoodGeneralLatest NewsNEWS

ജനങ്ങളുടെ സൂപ്പർ താരം ; സോനു സൂദിന് അമ്പലം പണിത് തെലങ്കാന ഗ്രാമം

ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നായിരുന്നു സോനുവിന്റെ പ്രതികരണം

ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിച്ച് ജനമനസുകളിൽ ഇടം പിടിച്ച താരമാണ് ബോളിവുഡ് നടൻ സോനു സൂദ്. ലോക്ക്ഡൗണില്‍ താരം ചെയ്ത സഹായങ്ങൾ ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്.

മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഏവർക്കും മാതൃകയാകുന്നതാണ് സോനുവിന്റെ ജീവിത രീതികൾ. ഇപ്പോഴിതാ സോനുവിന് വേണ്ടി ജനങ്ങൾ ചെയ്ത കാര്യമാണ് വർത്തയാവുന്നത്.

സിദ്ദിപ്പേട്ട് ജില്ലയിലെ ​​ഗ്രാമത്തിൽ സോനുവിന് വേണ്ടി അമ്പലം പണിതിരിക്കുകയാണ് ഗ്രാമവാസികൾ. സോനു സൂദിന്റെ പ്രതിമയാണ് അമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാടിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്ന സോനു തങ്ങള്‍ക്ക് ദൈവമാണെന്ന് ഗ്രാമത്തലവന്‍ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നായിരുന്നു സോനു പ്രതികരിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button