CinemaGeneralLatest NewsMollywoodNEWS

കുറേ കഥകളും ബാക്കിവച്ച് അവൻ പോയി ; ഷാനവാസിന്‍റെ വിയോഗത്തില്‍ വിജയ് ബാബു

ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും നിർമിച്ചത് വിജയ് ബാബുവായിരുന്നു

മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിയതായിരുന്നു സംവിധായകൻ നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗം. ഷാനവാസിന്‍റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം”, വിജയ് ബാബു കുറിച്ചു. ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും നിർമിച്ചത് വിജയ് ബാബുവായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ അവസാനശ്രമമെന്ന നിലയിൽ ഇന്നലെ രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button