CinemaGeneralLatest NewsMollywoodNEWS

സംവിധായകൻ ഷാനവാസിന് ആദരാഞ്ജലികൾ അർപ്പിച്ച് വിനയൻ

"2020 വീണ്ടും വീണ്ടും വേദനിപ്പിക്കുകയാണ് ഷാനവാസിന് ആദരാഞ്ജലികളുമായി വിനയൻ

മലയാള സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴിത്തിയതായിരുന്നു സംവിധായകൻ നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗം. നിരവധി സിനിമാതാരങ്ങളാണ് ഷാനവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ ഷാനവാസിന് ആദരാഞ്ജലി അർപ്പിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ ആദരാഞ്ജലികൾ അർപ്പിച്ചത്. “2020 വീണ്ടും.. വീണ്ടും വേദനിപ്പിക്കുകയാണ്.. സംവിധായകൻ ഷാനവാസിന് ആദരാഞ്ജലികൾ..” വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ അവസാനശ്രമമെന്ന നിലയിൽ ഇന്നലെ രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

https://www.facebook.com/directorvinayan/posts/2774152806167824

shortlink

Related Articles

Post Your Comments


Back to top button