GeneralLatest NewsNEWSTV Shows

ആ പെൺകുട്ടി എന്റെ ഭാവി വധുവാണ്; തുറന്നു പറഞ്ഞ് നടൻ രാഹുൽ രവി

വധുവിനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഒരു മനോഹര കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്

ഭാവി വധു ലക്ഷ്മിയെ പരിചയപ്പെടുത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം രാഹുൽ രവി . ലക്ഷ്മി എസ് നായർ ആണ് വധു. നടൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

പ്രീവെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഒരു മനോഹര കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് .

‘‘അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.’’ – രാഹുൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button