GeneralKollywoodLatest NewsMollywoodNEWS

ഇനി സിനിമ വേണ്ടെന്ന് തീരുമാനിച്ച സമയത്താണ് ഈ ചിത്രം തേടി വന്നത് ; തുറന്ന് പറഞ്ഞ് കാളിദാസ്

ഇതും ശരിയായില്ലെങ്കില്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നുവെന്ന് കാളിദാസ്

കാളിദാസ് ജയറാമിന്റെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘പാവ കഥൈകള്‍’. തമിഴ് ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ലഘുചിത്രത്തിലെ പ്രകടനമാണ് കാളിദാസിന് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊടുത്തത്. എന്നാൽ ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് ഈ അവസരം തന്നെ തേടി വന്നതെന്ന് കാളിദാസ് പറയുന്നു. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രകാശ്‍ രാജും സായ് പല്ലവിയും സിമ്രാനും അഞ്ജലിയുമൊക്കെ ഉൾപ്പെടുന്ന നിരവധി പ്രമുഖ താരങ്ങൾ എല്ലാം അഭിനയിച്ച ആന്തോളജി ചിത്രത്തില്‍ പ്രേക്ഷകശ്രദ്ധ കൂടുതൽ പിടിച്ചുപറ്റിയത് കാളിദാസിന്റെ അഭിനയത്തിനായിരുന്നു. എന്നാല്‍ ഇനി സിനിമ വേണ്ടെന്നു തീരുമാനിച്ച കാലത്താണ് ഈ ചിത്രം തന്നെ തേടിവന്നതെന്ന് കാളിദാസ് പറയുന്നു. ഇതും ശരിയായില്ലെങ്കിൽ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നുവെന്നും കാളിദാസ് പറഞ്ഞു.

സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോൾ കഥ കേൾക്കണമെന്ന് തോന്നി. അവരുടെ ചിത്രങ്ങൾ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോൾ ചെയ്യാൻ തോന്നി. എന്നാൽ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും കാളിദാസ് പറയുന്നു.

കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്‍റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു കൂടുതൽ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്പോള്‍ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് പറയുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സഹോദരി മാളവിക ഉൾപ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷമായെന്നും കാളിദാസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button