CinemaGeneralMollywoodNEWSUncategorized

ഹീറോകളുടെ മോണോ ആക്ട് കാരണം വില്ലന്‍ വേഷങ്ങള്‍ മടുത്തു: തുറന്നു പറഞ്ഞു ബാബു ആന്റണി

തുടരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ ഇടയ്ക്ക് വച്ചു സിനിമ മതിയാക്കി പോയതിനു കാരണം

മലയാള സിനിമയിൽ ആദ്യം വില്ലൻ വേഷങ്ങൾ കൊണ്ടും പിന്നീട് നായകനായും തിളങ്ങിയ നടനാണ് ബാബു ആൻറണി.ശക്തമായ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോഴും താൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുത്തു എന്ന് തുറന്നു പറയുകയാണ് താരം.ഹീറോകളുടെ മോണോ ആക്ട് കണ്ടു മടുത്തിട്ടാണ് താന്‍ വില്ലന്‍ വേഷങ്ങള്‍ സ്വീകരിക്കാതിരുന്നതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ബാബു ആന്റണി.

‘ഒരു സമയത്ത് ഇവിടെ വില്ലന്റെ പ്രസക്തി നഷ്ടപ്പെട്ടു. നായകന്‍റെ മോണോ ആക്ട് മാത്രമായി സിനിമ. വില്ലന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല, തുടരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ ഇടയ്ക്ക് വച്ചു സിനിമ മതിയാക്കി പോയതിനു കാരണം തന്നെ അതാണ്‌. ഹീറോ വേഷം ചെയ്യുന്നവര്‍ എന്തെങ്കിലും മാറി ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്, അതില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. വില്ലന്മാര്‍ നായകന്മാര്‍ക്ക് ഇടിച്ചു ഷൈന്‍ ചെയ്യാനുള്ള ടൂളായി മാറി എന്നതായിരുന്നു വാസ്തവം. ഒപ്പത്തിനൊപ്പമുള്ള വില്ലനെ ഇട്ടാല്‍ അവര്‍ കൈയ്യടിയും കൊണ്ട് പോകുമെന്ന് ഭയന്നിരുന്ന നായകന്മാരും ഇവിടെയുണ്ടായിരുന്നു. എന്നെ വില്ലനാക്കാന്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ബാബു ആന്റണിയെ വില്ലനായി ഇട്ടാല്‍ അവന്‍ കൈയ്യടിയും കൊണ്ടുപോകും എന്ന് പോലും ചിലര്‍ പറഞ്ഞിരുന്നതായി എനിക്ക് അറിയാം’. ബാബു ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button