CinemaGeneralMollywoodNEWS

മൊബൈലില്‍ സിനിമ കാണാം എന്ന അവസ്ഥ വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മാറുകയാണ്: നടി ഉര്‍വശി

അതിനു ശേഷം ഫോണ്‍ വന്നപ്പോള്‍  ആളുകള്‍ സിനിമ ഇന്റര്‍വെല്‍ ആകുമ്പോഴൊക്കെ വിളിച്ച് ചേച്ചി ചേച്ചി കൊള്ളാം എന്നൊക്കെ പറയും

സിനിമ ഒടിടി റിലീസിലേക്ക് മാറുമ്പോള്‍ അതിന്റെ പ്രത്യേകതകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി ഉര്‍വശി. സിനിമ കണ്ടു അഭിപ്രായം രേഖപ്പെടുത്തുന്നതിനും കൃത്യമായ സമയം ഒന്നും ഇല്ലെന്ന പ്രത്യേകത ഒടിടിയെ വേറിട്ട്‌ നിര്‍ത്തുവെന്നും താന്‍ തുടക്കകാലത്ത് അഭിനയിച്ചിരുന്ന കാലത്തു നിന്നുമുള്ള ഇത്തരം സിനിമ മാറ്റത്തിന്റെ അപൂര്‍വ പ്രത്യേകത പങ്കുവച്ചു കൊണ്ട് ഉര്‍വശി കാര്യങ്ങള്‍ തുറന്നു പറയുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം. സൂര്യ നായകനായ ഉര്‍വശി പ്രധാന കഥാപാത്രമായി അഭിനയിച്ച തമിഴ് ചിത്രം ‘സുരറൈ പോട്രു’ എന്ന സിനിമ ഒടിടി റിലീസില്‍ വലിയ വിജയം കൈവരിച്ച സാഹചര്യത്തിലായിരുന്നു ഉര്‍വശിയുടെ അഭിപ്രായം പ്രകടനം.

‘പുതിയ സാഹചര്യത്തിന്റെ സാധ്യതയാണ് ഒടിടി. ഈ സിനിമ ഇങ്ങനെയാകും എന്ന് പ്രതീക്ഷിച്ചില്ല. ആദ്യമൊക്കെ സിനിമ കണ്ടു അഭിപ്രായം പറയുന്നവര്‍ കത്തെഴുതുകയായിരുന്നു പതിവ്. അതിനു നമ്മള്‍ സ്വന്തം കൈപ്പടിയില്‍  എഴുതി ഒപ്പ് ഒക്കെയിട്ട് മറുപടി അയയ്ക്കും. അതിനും മറുപടി വരും. അതിനു ശേഷം ഫോണ്‍ വന്നപ്പോള്‍  ആളുകള്‍ സിനിമ ഇന്റര്‍വെല്‍ ആകുമ്പോഴൊക്കെ വിളിച്ച് ചേച്ചി ചേച്ചി കൊള്ളാം എന്നൊക്കെ പറയും. അത് കഴിഞ്ഞു മൊബൈലില്‍ സിനിമ കാണാം എന്ന അവസ്ഥ വന്നപ്പോള്‍ കൂടുതല്‍ മാറുകയാണ്‌. സിനിമ കാണുന്നതിനും അഭിപ്രായം പറയുന്നതിനും പ്രത്യേക സമയമൊന്നുമില്ലല്ലോ നമുക്ക് സൗകര്യപ്രദമായ സമയത്തും സിനിമ കാണാം എന്നതാണ് ഒടിടിയുടെ പ്രത്യേകത’. ഉര്‍വശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button