CinemaLatest NewsMollywoodNEWS

‘അടി’ കൂടാനൊരുങ്ങി അഹാനയും ഷൈൻ ടോം ചാക്കോയും

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രമാണ് അടി

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചു. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘അടി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

അഹാനയുടെയും ഷൈൻ ടോം ചാക്കോയുടെയും കാരിക്കേച്ചർ അടങ്ങിയ രസകരമായ പോസ്റ്ററിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

https://www.facebook.com/DQSalmaan/posts/3052351561533968

shortlink

Related Articles

Post Your Comments


Back to top button