BollywoodGeneralLatest NewsNEWS

മകൾക്ക് പാട്ടു പാടി കൊടുത്ത് ശില്പ ഷെട്ടിയുടെ ഭർത്താവ് ; വീഡിയോ കാണാം

ഫോട്ടഗ്രാഫർ വീരൽ ഭയാനിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ജനിക്കുമ്പോഴേ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. മകൾക്ക് പാട്ടു പാടി കൊടുക്കുന്ന നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും അച്ഛന്റെ പാട്ടിനോട് പ്രതികരിക്കുന്നു മകളുടെ ക്യൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്.

ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെയും മകൾ സമിഷയുടെയും ക്യൂട്ട് വീഡിയോയാണ് നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായത്.ബോളിവുഡ് ഫോട്ടഗ്രാഫർ വീരൽ ഭയാനിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അച്ഛൻ പാടുമ്പോൾ ആയയുടെ കയ്യിലിരുന്ന് എല്ലാം സസൂക്ഷ്മം നോക്കിക്കാണുകയാണ് സമിഷ. ഏതാനും സെക്കൻഡുകൾ കാത്തുനിന്ന ശേഷം തന്നാലാവും വിധം സമിഷ പ്രതികരിക്കുന്നു.ഏതാനും മാസങ്ങൾക്കു മുൻപാണ് വാടക ഗർഭധാരണത്തിലൂടെ ദമ്പതികളുടെ മൂത്ത മകന് കൂട്ടായി സമിഷ കുടുംബത്തിലേക്ക് എത്തുന്നത്.

https://www.instagram.com/p/CJfgWatHw17/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button