GeneralLatest NewsNEWSTV Shows

ചാനലിലെ പാമ്പ് പിടുത്തം ; വാവാ സുരേഷിന്റെ പരിപാടിയ്ക്ക് തടയിട്ട് വനം വകുപ്പ്

അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പരിപാടികൾക്ക് തടയിട്ട് വനം വകുപ്പ്. പാമ്പുകളെ പിടിപ്പിച്ച്‌ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ്.

ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്കാണ് നിയന്ത്രണം. സംസ്ഥാനത്ത് പാമ്ബുകടിയേറ്റുള്ള മരണങ്ങളും, പരിക്കുകയും വ്യാപകമാണ്. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അതിനാൽ പരിപാടികൾ നിർത്തണമെന്നുമാണ് കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് (കൈരളി) മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറയുന്നത്.

read also:സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള്‍ എത്രയോ ഭേദമാണ് സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍

ഇത്തരം പ്രവര്‍ത്തികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നത് ജനങ്ങള്‍ക്ക് തെറ്റായ അറിവ് നല്‍കുന്നുവെന്നും, അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വനംവകുപ്പിന്റെ കത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button