CinemaLatest NewsMollywoodNEWSVideos

ഷൂട്ടിംഗ് പൂർത്തീകരിച്ച സന്തോഷത്തിൽ നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ; വീഡിയോ

ചെമ്പൻ വിനോദ് ജോസും കുഞ്ചാക്കോ ബോബനൊപ്പം ചുവടുവെയ്ക്കുന്നുണ്ട്

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഷ്‌റഫ് ഹംസ സംവിധാനം നിർവഹിക്കുന്ന ‘ഭീമന്റെ വഴി’. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ച സന്തോഷത്തിൽ നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന് ഒപ്പം ചെമ്പൻ വിനോദ് ജോസും ചേരുന്നു. കുണ്ഡ്രത്തിലെ കുമരനുക്ക് കൊണ്ടാട്ടം… എന്ന പാട്ടു കൊണ്ടാണ് ചാക്കോച്ചനും ടീമും ചുവടുവയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‌ ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്.

https://www.instagram.com/p/CJp_KwHg3WU/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button