GeneralLatest NewsNEWSTV Shows

ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, മുറുക്കുക്കുകയോ ചെയ്യാത്ത ആള്‍; അച്ഛന്റെ വിയോഗത്തെക്കുറിച്ചു ജിഷിന്‍

ശുദ്ധ വെജിറ്റേറിയന്‍. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാന്‍സറും, ലിവര്‍ സിറോസിസും.

സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതിമാരാണ് ജിഷിനും വരദയും. ഇപ്പോൾ അച്ഛന്റെ വിയോഗത്തെക്കുറിച്ചു പറയുകയാണ് താരം. 2020, എല്ലാവര്‍ക്കും നഷ്ടങ്ങളുടെ വര്‍ഷം. അതുപോലെ തന്നെ എനിക്കുമെന്ന് പറഞ്ഞായിരുന്നു ജിഷിന്‍ മോഹന്‍റെ കുറിപ്പ്.

2020, എല്ലാവര്‍ക്കും നഷ്ടങ്ങളുടെ വര്‍ഷം. എന്റെ പിതാവിനെ നഷ്ടപ്പെട്ട വര്‍ഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആള്‍ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയന്‍. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാന്‍സറും, ലിവര്‍ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച്‌ കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.

read also:എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി കാത്തിരിക്കുന്നു; ശരത് അപ്പാനി

എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച്‌ വളരെ കര്‍ക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളില്‍ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തില്‍. ഒരു വേളയില്‍ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയില്‍ ഞാന്‍ പറയുന്നത്.

കളിക്കാന്‍ പോവേണ്ടെന്ന് അച്ഛന്‍ പറഞ്ഞപ്പോഴായിരുന്നു‍ ഞാന്‍ വീട് വിട്ടുപോയത്. ചേട്ടന്‍ വന്ന് സംസാരിച്ചിരുന്നു. ചേട്ടന്‍ കുറേ സംസാരിച്ച്‌ അനുനയിപ്പിക്കാന്‍ പോയെങ്കിലും ഞാന്‍ കൂടെപ്പോയിരുന്നില്ല. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. വീട്ടില്‍ പ്രശ്നമുണ്ടാക്കിയാണ് വന്നത്, ജോലി വേണമെന്നൊക്കെ പറഞ്ഞിരുന്നു. മകന്‍ ഇവിടെയുണ്ടെന്നും പേടിക്കേണ്ടെന്നുമൊക്കെ സുഹൃത്ത് അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇത് കേട്ട് അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരിച്ച്‌ പോരുകയായിരുന്നു.

ഇതിലൂടെ അച്ഛന്റെ യഥാര്‍ത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാല്‍ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകര്‍മ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്.എന്റെ പിതാവിന്റെ വിയോഗത്തില്‍ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു” ജിഷിന്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button