CinemaGeneralLatest NewsMollywoodMovie GossipsNEWS

പുതിയ സിനിമയ്ക്ക് വേണ്ടിയോ ? മമ്മൂട്ടിയുടെ പുത്തൻ ലുക്ക് വൈറലാകുന്നു

കറുത്ത ഷർട്ടിൽ നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ലോക്ക് ഡൗണിനു ശേഷമുള്ള മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് പ്രേഷകർക്കിടയി ചർച്ചയാകുന്നത്. മുടിയും താടിയും നീട്ടി വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. കറുത്ത ഷർട്ടിൽ നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പാണ് ആരാധകർ ചർച്ചയാകുന്നത്.

അമൽ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്ന് ആരാധകർ പറയുന്നു. ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പേ അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിൻ ഷാഹിർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ബിഗ് ബി പോലെ ആക്‌ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button