GeneralLatest NewsMovie GossipsNEWSTV Shows

ബിഗ് ബോസ് സീസൺ 3ൽ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി ബോബി ചെമ്മണ്ണൂർ

നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന്  ബോബി സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു

ജനശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി അവതരിപ്പിക്കുന്ന ഷോയുടെ മലയാളം പരിപാടിക്ക് നേതൃത്വം നൽകുന്നത് നടൻ മോഹൻലാൽ ആണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് ബോസ് സീസണ്‍ 3 പ്രേഷകരിലേക്കെത്തുന്നുവെന്ന പ്രഖ്യാപനവുമായി കഴിഞ്ഞദിവസമാണ് മോഹൻലാൽ എത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിഗ് ബോസ് മത്സരാർഥികളെ കുറിച്ചാണ് പ്രേക്ഷകർക്ക് സുപരിചിതരായ നിരവധി ആളുകളുടെ പേരുകളാണ് പ്രചരിക്കുന്നത്.

പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ബോബി ചെമ്മണ്ണൂരിന്റേത്. ബൊചെ ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന്  ബോബി സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം.

കൊവിഡ് പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന സീസണ്‍-2നു ശേഷമാണ് ഇപ്പോള്‍ സീസണ്‍ 3 വരുന്നത്. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആവും സീസണ്‍ 3ന്‍റെയും വേദി.

shortlink

Related Articles

Post Your Comments


Back to top button