BollywoodGeneralLatest NewsNEWS

ഗവണ്‍മെന്റ് തന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ ഞാന്‍ സ്ത്രീയാണ്; ശരിക്കുള്ള സ്ത്രീയല്ലല്ലോ എന്നാണു പലരും പറയുന്നത്!

കാണാന്‍ മോശമായതു കൊണ്ടോ കഴിവില്ലാത്തതു കൊണ്ടോ ആയിരുന്നില്ല എല്ലാവരും എന്നെ തള്ളിപ്പറഞ്ഞത്

തങ്ങളുടെ കഴിവുകൾ കൊണ്ട് മുഖ്യധാരയിലേക്ക് കടന്നു ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാർ നിരവധിയാണ്. എന്നാൽ ട്രാൻസ് ആയതു കൊണ്ട് പലപ്പോഴും സമൂഹത്തില്‍ നിന്നും വേർതിരിവ് നേരിടേണ്ടി വന്നിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ആര്‍ച്ചി സിങ്. കൊളംബിയയില്‍ നടക്കുന്ന മിസ് ഇന്റര്‍നാഷണല്‍ ട്രാന്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്നത് ഒരു ട്രാന്‍സ്‌വുമണാണ് ആര്‍ച്ചി.

ഡല്‍ഹി സ്വദേശിയായ ആര്‍ച്ചി 17ാം വയസ്സിലാണ് താനൊരു ട്രാൻസ് ആണെന്ന് വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ പിന്തുണയോടെ ട്രാൻസ് വുമണായി മാറിയ ആര്‍ച്ചി മോഡലിങ് രംഗത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മിസ് ട്രാന്‍സ് ഇന്ത്യ കീരിടം സ്വന്തമാക്കിയ ആർച്ചി ‘നിങ്ങള്‍ അതിന് ശരിക്കും നിങ്ങള്‍ സ്ത്രീയല്ലല്ലോ? എന്നാണ് താന്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യമെന്ന്’ പറയുന്നു.

read also:മുഖ്യമന്ത്രി അങ്ങനെ പലതും പറയും, അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ല; ജോയ് മാത്യു

” ഞാന്‍ ഒരു സ്ത്രീയാണ്. ട്രാന്‍സ്‌ജെന്‍ഡറാണെങ്കിലും സ്ത്രീ തന്നെയാണ്. ഗവണ്‍മെന്റ് എനിക്കു തന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ ഞാന്‍ സ്ത്രീയാണ്. ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതെല്ലാം ഞാന്‍ അവരോട് പറഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടത് സ്ത്രീയെയാണ്. എന്നാല്‍ ട്രാന്‍സ് ആയ ആളെ അല്ല. അവര്‍ക്കത് തുറന്നു പറയാനും പറ്റുന്നില്ല. കാണാന്‍ മോശമായതു കൊണ്ടോ കഴിവില്ലാത്തതു കൊണ്ടോ ആയിരുന്നില്ല എല്ലാവരും എന്നെ തള്ളിപ്പറഞ്ഞത്. ഒരു ട്രാന്‍സ്ജന്‍ഡര്‍ ആയതുകൊണ്ടു മാത്രമായിരുന്നു അവഗണന. ഇനി വരുന്ന മത്സരം എനിക്കും ഇന്ത്യ മുഴുവനുമുള്ള ട്രാന്‍സ് വ്യക്തികള്‍ക്കും അഭിമാനിക്കാവുന്നതായിരിക്കും.” ആര്‍ച്ചി പറഞ്ഞു

shortlink

Post Your Comments


Back to top button