GeneralLatest NewsMollywoodNEWS

ഗാനഗന്ധർവന് ഇന്ന് 81 -ാം ജന്മദിനം ; ആശംസയുമായി ആരാധകർ

ജന്മദിനത്തിൽ മൂകാംബികാ ക്ഷേത്രത്തിൽ മുടങ്ങാതെ എത്തുമായിരുന്നു

ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ​ ​കെ.​ ​ജെ.​ ​യേ​ശു​ദാ​സി​ന് ​ഇന്ന് ​ ​എ​ൺ​പ​ത്തി​യൊ​ന്നാം​ ​ജന്മദിനം.​ ​അരനൂറ്റാണ്ടിലേ​റെ​യാ​യി​ ​പ്രേക്ഷകർക്കായി ആ സ്വരരാഗം ആലപിക്കാൻ തുടങ്ങിയിട്ട്.​ ​ഒ​മ്പ​താം​ ​വ​യ​സി​ൽ​ ​തു​ട​ങ്ങി​യ​ ​സം​ഗീ​ത​സ​പ​ര്യ​ ​ത​ല​മു​റ​ക​ൾ​ ​പി​ന്നി​ട്ട് ​ഇ​പ്പോ​ഴും​ ​ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

എല്ലാ പിറന്നാൾ ദിവസവും കൊല്ലൂരിൽ മൂകാംബികാ ക്ഷേത്രത്തിൽ മുടങ്ങാതെ എത്താറുണ്ടായിരുന്നു അദ്ദേഹം. ഇത്തവണ കൊവിഡ് മൂലം അതും മുടങ്ങി. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ 48 വർഷത്തിൽ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10-ന് അദ്ദേഹം കൊല്ലൂരെത്തുന്നത് മുടക്കിയിരുന്നില്ല.

പക്ഷേ, ക്ഷേത്രനടയിൽ ഇത്തവണയും അദ്ദേഹത്തിന്‍റെ ശബ്ദം പാടും. വെബ് കാസ്റ്റ് വഴി അദ്ദേഹത്തിന്‍റെ സംഗീതാർച്ചന നടത്താനാണ് തീരുമാനം. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ ഇതിനായി പ്രത്യേക സ്ക്രീൻ സൗകര്യമൊരുക്കും.

22​-ാം​ ​വ​യ​സി​ൽ​ 1961​ ​ന​വം​ബ​ർ​ 14​നാ​ണ് ​യേ​ശു​ദാ​സി​ന്റെ​ ​ആ​ദ്യ​ ​ഗാ​നം​ ​റെക്കാ​ഡ് ​ചെ​യ്ത​ത്.​ ​കെ.​ ​എ​സ്.​ ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​’​കാ​ൽ​പ്പാ​ടു​ക​ൾ​”​എ​ന്ന​ ​സി​നി​മ​യി​ൽ​ ​ ​ ​’​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം…​’​എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു.സം​ഗീ​ത​ജ്ഞ​നാ​യ​ ​അ​ഗ​സ്റ്റി​ൻ​ ​ജോ​സ​ഫി​ന്റെ​യും​ ​എ​ലി​സ​ബ​ത്തി​ന്റെ​യും​ ​മ​ക​നാ​യി​ ​ഫോ​ർ​ട്ട്‌​കൊ​ച്ചി​യി​ൽ​ 1940​ ​ജ​നു​വ​രി​ ​പ​ത്തി​നാ​ണ് ​ക​ട്ടാ​ശേ​രി​ ​ജോ​സ​ഫ് ​യേ​ശു​ദാ​സ് ​എ​ന്ന​ ​കെ.​ജെ.​യേ​ശു​ദാ​സി​ന്റെ​ ​ജ​ന​നം.​ ​

shortlink

Post Your Comments


Back to top button