GeneralLatest NewsMollywoodNEWSTV ShowsVideos

അനിയത്തി കുട്ടിയെ നെഞ്ചോട് ചേർത്ത് കണ്മണി ; മനോഹരമായ വീഡിയോ പങ്കുവെച്ച് മുക്ത

വല്യേച്ചിയുടെ കിങ്ങിണി കുട്ടി എന്നാണ് മുക്ത ക്യാപ്ഷൻ നൽകിയിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങൾ റിമി മുക്ത കുടുംബത്തിലേക്ക് അടുത്തിടയിലാണ് ഒരു കുഞ്ഞഥിതി എത്തിയത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകൾ കണ്മണിയുടെ കൈയിൽ സുഖമായി ഉറങ്ങുന്ന കിങ്ങിണി എന്ന കുഞ്ഞുവാവയുടെ വിഡിയോയാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെയാണ് റിമിയുടെ അനുജത്തി റീനുവിന്റെ രണ്ടാമത്തെ മകൾ ജനിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വാവാവോ… എന്ന ഗാനം മുക്ത വീഡിയോക്ക് അകമ്പടിയായി ചേർത്തിട്ടുണ്ട്. വല്യേച്ചിയുടെ കിങ്ങിണി കുട്ടി എന്നാണ് അടിക്കുറിപ്പ്. ആദ്യമായി ചേച്ചി എടുത്തു മടിയിൽ വച്ച നിമിഷമാണിത് മുക്ത കുറിക്കുന്നു. നിമിഷനേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

https://www.instagram.com/p/CJ25zGqAEUN/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button