GeneralLatest NewsMollywoodMovie GossipsNEWS

ഭാവനക്കൊപ്പം ബാബുരാജ് ; പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഒരുക്കമോ ? ചോദ്യവുമായി ആരാധകർ

ബാബു രാജിനൊപ്പം നില്‍ക്കുന്ന ഭാവനയുടെ പുത്തന്‍ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ വിവാഹശേഷം നടി ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല . എന്നാൽ താരം നിരവധി കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നതായി റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്.

നടനും സംവിധായകനുമായ ബാബു രാജിനൊപ്പം നില്‍ക്കുന്ന ഭാവനയുടെ പുത്തന്‍ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഭാവനയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ ബാബുരാജ് തന്നെയാണ് പുറത്ത് വിട്ടത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഒരുമിച്ചതെന്ന് താരം സൂചിപ്പിച്ചിരുന്നു. എന്തായാലും കാലങ്ങള്‍ക്ക് ശേഷം ഭാവനയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാള സിനിമയിലേക്ക് ഭാവന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

shortlink

Related Articles

Post Your Comments


Back to top button