GeneralLatest NewsMollywoodNEWS

മാസ്റ്ററിന് പിന്നാലെ തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമയെക്കുറിച്ചറിയാം

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' മാര്‍ച്ചിൽ പ്രദർശനത്തിനെത്തും

കോവിഡ് വ്യാപനത്തോടെ അടച്ചിട്ട കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ് ചിത്രം മാസ്റ്റർ ആണ് ആദ്യം എത്തുക. തിയറ്റർ തുറക്കുന്നതോടെ റിലീസിനായി കാത്തു നില്‍ക്കുന്നത് ഒരുപിടി സൂപ്പര്‍ താര ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ‘വണ്‍’, മോഹൻലാലിന്റെ മരയ്ക്കാർ, ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകൾ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു.

മമ്മൂട്ടി നായകനായി എത്തുന്ന ‘വണ്‍’ സിനിമ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്ബോള്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമയെന്ന സവിശേഷതയും വണ്ണിനുണ്ട്. ജയസൂര്യ നായകനായി എത്തുന്ന ‘വെള്ളം’ എന്ന സിനിമയും ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

read also:നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍

എന്നാൽ മോഹന്‍ലാലിനെ നായകനായി ഒരുക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ചിൽ പ്രദർശനത്തിനെത്തും. ഈദ് ആഘോഷങ്ങൾക്ക് നിറം കൊടുക്കാൻ നിവിന്‍ പോളി നായകനായ ‘തുറമുഖ’വും ഫഹദ് നായകനായി എത്തുന്ന ‘മാലിക്കും’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button