BollywoodGeneralLatest NewsNEWS

മതവികാരത്തെ വ്രണപ്പെടുത്തി; ‘താണ്ഡവി’നു പിന്നാലെ ‘മിർസാപൂരി’നെതിരെയും കേസെടുത്ത് പോലീസ്

ആമസോണ്‍ പ്രൈമിന്‍റെ മറ്റൊരു വെബ് സിരീസായ 'മിര്‍സാപൂരി'നെതിരെയും കേസെടുത്ത് പോലീസ്

ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആമസോണ്‍ പ്രൈമിന്‍റെ മറ്റൊരു വെബ് സിരീസായ മിര്‍സാപൂരി’നെതിരെയും കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. അര്‍വിന്ദ് ചതുര്‍വേദി എന്നയാൾ മിര്‍സാപൂര്‍ കോട്‍വാലി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കളായ റിതേഷ് സധ്വാനി, ഫര്‍ഹാന്‍ അഖ്‍തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോയ്ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മിര്‍സാപൂര്‍ എസ്‍പി അജയ് കുമാര്‍ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വിന്ധ്യാവാസിനി ദേവിയുടെ ക്ഷേത്രത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന മിര്‍സാപൂരിന്‍റെ പ്രതിച്ഛായയെ വെബ് സിരീസ് മോശമാക്കുന്നുവെന്നും പ്രദേശവാസികളുടെ മത, സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു. 2018, 2020 വര്‍ഷങ്ങളില്‍ രണ്ട് സീസണുകളായെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസ് ‘മിര്‍സാപൂരി’.

ആമസോണ്‍ പ്രൈമിന്‍റെ ‘താണ്ഡവ്’ എന്ന ഏറ്റവും പുതിയ വെബ് സിരീസിനെതിരെയും യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വെബ് സിരീസ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചാണ്ടിക്കാട്ടി ഉയര്‍ന്ന പരാതികളിന്മേലായിരുന്നു കേസ്.

shortlink

Related Articles

Post Your Comments


Back to top button