BollywoodCinemaGeneralLatest NewsMovie GossipsNEWS

ക്ഷമാപണം നടത്തിയിട്ടും കാര്യമില്ല ; ‘താണ്ഡവി’നെതിരെ യുപിയിൽ ഒരു കേസ് കൂടി

അണിയറപ്രവർത്തകരെ ചോദ്യം ചെയ്യാൻ യുപി പൊലീസ് മുംബൈയ്ക്ക് തിരിച്ചു

മുംബൈ: താണ്ഡവ് വെബ് സീരീസിനെതിരെ വീണ്ടും കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്. അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയാലും പരാതിയിൽ അന്വേഷണം അവസാനിക്കുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അണിയറപ്രവർത്തകരെ ചോദ്യം ചെയ്യാൻ യുപി പൊലീസ് മുംബൈയ്ക്ക് തിരിച്ചിരിക്കുകയാണ്. അതിനിടെ താണ്ഡവിനെതിരെ ഗ്രേറ്റർ നോയിഡിയിലും കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് വീണ്ടും യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു.

താണ്ഡവ് വിവാദത്തിൽ യുപി പൊലീസ് നടപടി കടുപ്പിക്കുന്നതിടെയാണ് അണിയറപ്രവർത്തകരുടെ ക്ഷമാപണം നടത്തിയത്. ചിത്രത്തിന്റേത് സങ്കൽപ് കഥ മാത്രമാണ്. മനപ്പൂർവം ഒരു മതത്തെയോ ജാതിയയോ പരിഹസിക്കാൻ ശ്രമിച്ചിട്ടില്ലെന്നും. ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ മാപ്പ് പറയുന്നതായും സംവിധായകൻ അലി അബാസ് സഫർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

മുംബൈയ്ക്ക് പുറപ്പെട്ട യുപി പൊലീസ് സംഘം അണിയറപ്രവർത്തകരെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയാണ് സമൂഹമാധ്യമങ്ങളിൽ ഈക്കാര്യം അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിന് വില നൽകേണ്ടി വരുമെന്ന് മുന്നിറിയിപ്പിൽ നടൻ സെയിഫ് അലി ഖാനെയും സംവിധായകനെയും ടാഗ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button